കേരളം

kerala

By

Published : Mar 18, 2020, 8:59 AM IST

ETV Bharat / bharat

കൊവിഡ്‌ വ്യാപനം; സൗദി കിരീടാവകാശിയുമായി മോദിയുടെ ടെലിഫോൺ ചർച്ച

ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, ലോകത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലുള്ള ആഗോള വെല്ലുവിളിയെ വേണ്ടവിധം നേരിടാൻ ഏകോപിത ശ്രമങ്ങളുടെ ആവശ്യകതയുണ്ടെന്ന് മോദി അറിയിച്ചു.

PM Modi  Saudi Crown Prince  PM Modi discusses global situation  കൊവിഡ്‌ വ്യാപനം  സൗദി കിരീടാവകാശി  സൗദി കിരീടാവകാശിയുമായി മോദി ചർച്ച നടത്തി  നരേന്ദ്രമോദി
കൊവിഡ്‌ വ്യാപനം; സൗദി കിരീടാവകാശിയുമായി മോദിയുടെ ടെലിഫോൺ ചർച്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോൺ സംഭാഷണം നടത്തി. കൊവിഡ്‌ 19 വ്യാപനവുമായി ബന്ധപ്പെട്ട ആഗോള സ്ഥിതിഗതികളെപ്പറ്റി ഇരുവരും ചർച്ച നടത്തി.

ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, ലോകത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലുള്ള ആഗോള വെല്ലുവിളിയെ വേണ്ടവിധം നേരിടാൻ ഏകോപിത ശ്രമങ്ങളുടെ ആവശ്യകതയുണ്ടെന്ന് മോദി ചർച്ചയിൽ പറഞ്ഞു.

ഈ സാഹചര്യത്തിൽ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും പ്രത്യേക നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും സാർക് രാജ്യങ്ങളിലെ നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തിയതുപോലെ ജി20 രാജ്യങ്ങൾ തമ്മിൽ ഇത്തരമൊരു സംഭാഷണം നടത്തുമെന്ന് ഇരുനേതാക്കളും തീരുമാനിച്ചു.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, ഭൂട്ടാൻ എന്നീ എട്ട് സാർക് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. സാര്‍ക് രാജ്യങ്ങളിലെ സംഭാവനകള്‍ ഉപയോഗിച്ച് കൊവിഡ് 19 എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കാനും മോദി നിർദേശിച്ചു.

ABOUT THE AUTHOR

...view details