കേരളം

kerala

ETV Bharat / bharat

ജലസംരക്ഷണം ഓർമ്മിപ്പിച്ച്, കേദാർ യാത്രയില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് മോദിയുടെ മൻ കി ബാത്

രണ്ടാം തവണ പ്രധാനമന്ത്രി പദത്തിലെത്തി നടത്തുന്ന ആദ്യ മൻ കീ ബാത്തിൽ നവീനവും പരമ്പാരഗതവുമായ ജല സംരക്ഷണ മാർഗങ്ങൾ പിന്തുടരണമെന്ന് മോദി

ഫയൽ ചിത്രം

By

Published : Jun 30, 2019, 1:30 PM IST

ന്യൂഡല്‍ഹി: മന്‍ കി ബാത്തിലൂടെ രാജ്യത്തിന്‍റെ ചൈതന്യം വീണ്ടെടുക്കാനാവുമെന്നും മന്‍ കി ബാത്ത് സമൂഹത്തിന്‍റെ കണ്ണാടിയാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാംതവണ അധികാരത്തില്‍ എത്തിയ ശേഷം നടത്തിയ ആദ്യ മൻ കി ബാതില്‍ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചത് ജലസംരക്ഷണത്തിന്‍റെ ആവശ്യകത.

നവീനവും പരമ്പാരഗതവുമായ ജല സംരക്ഷണ മാർഗങ്ങൾ പിന്തുടരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രമുഖർ ജലസരംക്ഷണത്തെ കുറിച്ച് ബോധവത്കരണം നടത്തണം. ഓരോ പ്രദേശങ്ങളുടേയും രീതികൾ അനുസരിച്ച് ജലസംരക്ഷണം നടത്തണമെന്നും മോദി മൻകി ബാതില്‍ വ്യക്തമാക്കി.

ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് മൻ കി ബാതിന്‍റെ രണ്ടാം എഡിഷന് മോദി തുടക്കമിട്ടത്. തന്‍റെ കേദർനാഥ് യാത്രയെ ചിലർ രാഷ്ട്രീയവത്കരിച്ചു. എന്നാൽ, ആത്മീയതയുടെ ഭാഗമായാണ് കേദാർനാഥിൽ പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥയെ കുറിച്ചും മൻ കി ബാതിൽ പരാമർശം ഉണ്ടായി. അടിയന്തരാവസ്ഥ കാലത്ത് അവകാശങ്ങൾ ലംഘിക്കപ്പെട്ടു. ജനാധിപത്യമാണ് നമ്മുടെ പാരമ്പര്യമെന്നും ജനാധിപത്യമാണ് രാജ്യത്തിന്‍റെ ശക്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സയിലേക്ക് ഇത്തവണ 78 വനിതകൾ എത്തിയത് അഭിമാനകരമാണെന്നും മോദി വ്യക്തമാക്കി.

ABOUT THE AUTHOR

...view details