കേരളം

kerala

ETV Bharat / bharat

കൊവിഡ് പ്രതിസന്ധി; നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോയുമായി ചർച്ച നടത്തി - telephonic conversation

ഇന്തോനേഷ്യയിലേക്ക് മെഡിക്കൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തതിന് പ്രസിഡന്‍റ് ജോക്കോ വിഡോഡോ നന്ദി അറിയിച്ചു. കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടാൻ അടുത്ത സഹകരണം പ്രധാനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊവിഡ് വൈറസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ COVID-19 Prime Minister Narendra Modi telephonic conversation Indonesian President Joko Widodo
കൊവിഡ് പ്രതിസന്ധിയെ കുറിച്ച് നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോയുമായി ചർച്ച നടത്തി

By

Published : Apr 28, 2020, 6:24 PM IST

ന്യൂഡൽഹി:കൊവിഡ് വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. ഇന്തോനേഷ്യയിലേക്ക് മെഡിക്കൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തതിന് പ്രസിഡന്‍റ് ജോക്കോ വിഡോഡോ നന്ദി അറിയിച്ചു. കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടാൻ അടുത്ത സഹകരണം പ്രധാനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രത്യേകിച്ച് മെഡിക്കൽ ഉൽപ്പന്നങ്ങള്‍ മറ്റ് ചരക്കുകൾ എന്നിവയുടെ വിതരണം തടസ്സപ്പെടുത്താതിരിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് മോദി ഇന്തോനേഷ്യൻ പ്രസിഡന്‍റിന് ഉറപ്പ് നൽകി. വിശുദ്ധ റമദാൻ മാസത്തിൽ പ്രസിഡന്‍റ് വിഡോഡോയ്ക്കും ഇന്തോനേഷ്യയിലെ ജനങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.

ABOUT THE AUTHOR

...view details