കേരളം

kerala

ETV Bharat / bharat

അഭിനന്ദിച്ച് പ്രധാനമന്ത്രി; സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് കെജ്‌രിവാള്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ചു

PM Modi  Arvind kejriwal  delhi elections  delhi polls  delhi assembly seats  കെജ്‌രിവാളിന് അഭിന്ദനമറിയിച്ച് പ്രധാനമന്ത്രി  താരപ്രചാരകർ എത്തിയെങ്കിലും ബിജെപിക്ക് ഡൽഹിൽ രണ്ടക്കം കടക്കാനായില്ല  ഡൽഹി തെരഞ്ഞെടുപ്പ്  കെജ്‌രിവാൾ ട്വീറ്റ് ചെയ്തു  അരവിന്ദ് കെജ്‌രിവാൾ ട്വിറ്റർ
കെജ്‌രിവാളിന് അഭിന്ദനമറിയിച്ച് പ്രധാനമന്ത്രി

By

Published : Feb 11, 2020, 11:34 PM IST

Updated : Feb 11, 2020, 11:39 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ ആം ആദ്‌മി പാർട്ടിക്കും അരവിന്ദ് കെജ്‌രിവാളിനും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ തലസ്ഥാനത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് പ്രവർത്തിക്കാൻ ആശംസയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

മോദിയുടെ ആശംസക്ക് കെജ്‌രിവാൾ നന്ദി അറിയിച്ചു. ഡൽഹിയെ ലോകോത്തര നഗരമാക്കി പ്രവർത്തിക്കുമെന്നും അതിനായി കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ചു. ഇത് മൂന്നാം തവണയാണ് ആംആദ്‌മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണ 67 സീറ്റ് നേടിയ ആംആദ്മി ഇത്തവണയും മികച്ച വോട്ട് ശതമാനത്തിൽ 62 സീറ്റ് നേടി. മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെ ഇറക്കി താരപ്രചാരണം നടത്തിയെങ്കിലും ബിജെപിക്ക് രണ്ടക്കം കടക്കാനായില്ല. 15 വർഷം ഭരിച്ച കോൺഗ്രസ് ഒരു സീറ്റ് പോലും നേടാനാകാത്ത ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്.

Last Updated : Feb 11, 2020, 11:39 PM IST

ABOUT THE AUTHOR

...view details