റിയാദ്: പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉപകരണമായി മാത്രമാണ് വലിയ രാജ്യങ്ങള്‍ യുഎന്നിനെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎന്നിന്‍റെ പ്രവര്‍ത്തന ഘടന പരിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള നിക്ഷേപക സംഗമത്തിന് പങ്കെടുക്കാൻ സൗദിയിലെത്തിയ മോദി കോ ബ്രിഡ്‌ജ്‌വാട്ടര്‍ അസോസിയേറ്റ്‌സ് റേ ഡാലിയോയുമായി നടത്തിയ തുറന്ന സംവാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
21ാം നൂറ്റാണ്ടിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് യുഎന്‍ മാറണം. പ്രകൃതി ദുരന്തമുണ്ടാകുന്ന സമയത്ത് ധനസഹായം നല്‍കുന്ന ഏജൻസി മാത്രമാകരുത് യുഎന്‍. ബ്രസീൽ, ജർമ്മനി, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന ജി 4 രാജ്യങ്ങളുടെ ഭാഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്തിനുള്ള ഈ രാജ്യങ്ങളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും വെള്ളം, കര, വായു എന്നിവയ്ക്ക് പുറമേ ബഹിരാകാശത്ത് പോലും യുദ്ധമുണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.അതിനാല്‍ ലോകത്തെ കൂടുതൽ സമന്വയിപ്പിക്കാൻ യുഎന്നിന് കഴിയണമെന്നും മോദി പറഞ്ഞു.