സാക്കിര്‍ നായിക്കിന്‍റെ സഹായ വാഗ്ദാനം; ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് ദിഗ്‌വിജയ് സിംഗ് - കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചതിന് പകരമായി ഇന്ത്യയില്‍ സ്വതന്ത്രമായി യാത്രചെയ്യാന്‍ അവസരം ഒരുക്കുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തെന്നായിരുന്നു വിവാദ ഇസ്ലാമിക് പ്രാസംഗികന്‍ സാക്കിര്‍ നായിക്ക് അവകാശപ്പെട്ടത്.
ഇന്‍ഡോര്‍ (മധ്യപ്രദേശ്):സാക്കിര്‍ നായിക്കിന് ഇന്ത്യയില്‍ സുരക്ഷിതമായി യാത്ര വാഗ്ദാനം ചെയ്തെന്ന വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കുമെതിെര മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചതിന് പകരമായി ഇന്ത്യയില്‍ സ്വതന്ത്രമായി യാത്രചെയ്യാന്‍ അവസരം ഒരുക്കുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തെന്നായിരുന്നു വിവാദ ഇസ്ലാമിക് പ്രാസംഗികന്‍ സാക്കിര്‍ നായിക്ക് അവകാശപ്പെട്ടത്. ' കേന്ദ്ര സർക്കാർ തീരുമാനത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ തന്നെ കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി വന്നിരുന്നു'. മലേഷ്യയിലായിരുന്നു ഇയാള്‍ എത്തിയതെന്നും സാക്കിര്‍ നായിക് പറഞ്ഞിരുന്നു.