കേരളം

kerala

ETV Bharat / bharat

പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ യോജന പദ്ധതിയിൽ അംഗമാകാത്ത സംസ്ഥാനങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി - മത്സ്യബന്ധന ഉപകരണങ്ങളും കൈമാറി

സംസ്ഥാനങ്ങളുടെ രാഷ്ട്രീയ കളികൾ കർഷകർക്ക് നഷ്ടം വരുത്തിവയ്ക്കുകയാണ്.  പദ്ധതിയിൽ അംഗമല്ലാത്ത സംസ്ഥാനങ്ങൾ ഈ വർഷമെങ്കിലും പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്നും മോദി പറഞ്ഞു

PM Kisan  Modi  Farmers  amount released  News  പിഎം കിസാൻ പദ്ധതി  പ്രധാൻ മന്ത്രി കിസാൻ സമൻ യോജന പദ്ധതി  മത്സ്യബന്ധന ഉപകരണങ്ങളും കൈമാറി  പ്രധാനമന്ത്രി കർണാടകത്തിൽ
പിഎം കിസാൻ പദ്ധതിയിൽ അംഗമാകാത്ത സംസ്ഥാനങ്ങളെ വിമർസിച്ച് പ്രധാനമന്ത്രി

By

Published : Jan 3, 2020, 11:41 AM IST


ബെംഗളൂരു:പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ യോജന പദ്ധതിയിൽ അംഗമാകാത്ത സംസ്ഥാനങ്ങൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെ രാഷ്ട്രീയ കളികൾ കർഷകർക്ക് നഷ്ടം വരുത്തിവയ്ക്കുകയാണ്. പദ്ധതിയിൽ അംഗമല്ലാത്ത സംസ്ഥാനങ്ങൾ ഈ വർഷമെങ്കിലും പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട കൃഷിക്കാർക്ക് കൃഷി കർമാൻ അവാർഡ് പ്രധാനമന്ത്രി വിതരണം ചെയ്തു. തുംകുരുവിൽ ആറ് കോടി കർഷകർക്ക് 12,000 കോടി രൂപ മോദി വിതരണം ചെയ്തു.

തെരഞ്ഞെടുത്ത കർഷകർക്ക് മത്സ്യബന്ധന ഉപകരണങ്ങളും കൈമാറിയ പ്രധാനമന്ത്രി കർഷകരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സർക്കാർ പദ്ധതികൾ നടപ്പാക്കുകയാണെന്ന് അറിയിച്ചു. കർഷകരോട് സർക്കാരിന് വിവേചനമില്ലെന്നും കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയുടെ വളർച്ചക്കായി കേന്ദ്ര സർക്കാർ സ്വീകരിച്ച ജലസേചന പദ്ധതി രൂപീകരണം, മണ്ണിന്‍റെ ആരോഗ്യ കാർഡ് പദ്ധതി തുടങ്ങിയവ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സർക്കാരിന്‍റെ ഇത്തരം പദ്ധതികളിലൂടെയാണ് കാർഷിക മേഖല വളർച്ച പ്രാപിച്ചതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. മത്സ്യ ബന്ധന മേഖലയ്ക്കായി സർക്കാർ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു.

ABOUT THE AUTHOR

...view details