ദേശീയ യുദ്ധ സ്മാരകം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്രത്തിനു ശേഷം വിരമൃത്യുവരിച്ച സൈന്യകരുടെ ഓർമ്മക്കായാണ് സ്മാരകം.
ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു - സൈന്യം
ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം 171 കോടി രൂപ ചെലവിലാണ് സ്മാരകം പണിതിരിക്കുന്നത്.
ഇന്ത്യാ ഗേറ്റിന് സമീപം 171 കോടി രൂപ ചെലവിലാണ് സ്മാരകം പണിതിരിക്കുന്നത്. 15 മീറ്റർ ഉയരത്തിൽ അശോക സ്തംഭവും സ്മാരകത്തിലുണ്ട്. അമർ ചക്ര, വീർ ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളിലാണ് സ്മാരകം രൂപ കൽപ്പന ചെയ്തിരിക്കുന്നത്. പരമവീര ചക്രം നേടിയ 21 പേരുടെ അർധകായ പ്രതിമയും സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.
1947 ൽ ഇന്ത്യ സ്വതന്ത്രമായ ശേഷം ഉണ്ടായ വിവിധ യുദ്ധങ്ങളിലും വിവധ ഏറ്റുമുട്ടലുകളിലും 25942 സൈനികർ വീരമൃത്യു വരിച്ചെന്നാണ് കണക്ക്. ഇവർക്കെല്ലാമുളള ആദരവാണ് സ്മാരകം .യുദ്ധസ്മാരകത്തിൽ കെടാവിളക്ക് കത്തിച്ച് കൊണ്ടായിരുന്ന നരേന്ദ്ര മോദിയുടെ ഉദ്ഘാടനം. സ്മാരകത്തിൽ പുഷ്പ്പ ചക്രവും അദ്ദേഹം അർപ്പിച്ചു