കേരളം

kerala

ETV Bharat / bharat

വായ്പ എഴുതിത്തള്ളൽ; പ്രകടനപത്രികയിൽ നിന്ന് ഒഴിവാക്കാൻ ഹർജി

സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടികാട്ടിയാണ് ഹർജി സമർപ്പിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കോ വായ്പ കുറയ്ക്കാനോ ഒഴിവാക്കാനോ അനുവാദം നൽക്കരുതെന്ന് ഹർജിയിൽ പറയുന്നു.

വായ്പ എഴുതിത്തള്ളൽ; പ്രകടനപത്രികയിൽ നിന്ന് ഒഴിവാക്കാൻ ഹർജി

By

Published : Apr 18, 2019, 1:55 PM IST

വായ്പ എഴുതിത്തള്ളുന്നതും ധനനയ പദ്ധതികളും തുടങ്ങിയ വാഗ്‌ദാനങ്ങൾ പ്രകടനപത്രികയിൽ നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പദ്ധതികളിൽ പൊതു പണമിടപാട് ഉള്ളതിനാൽ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടികാട്ടിയാണ് ഹർജി സമർപ്പിച്ചത്.
രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വായ്പ എഴുതിത്തള്ളൽ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാവുന്ന പ്രതികൂല സാഹചര്യം മനസിലാക്കാതെയാണ് പ്രകടനപത്രികയിൽ ഇത്തരത്തിലുളള പദ്ധതികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കോ വായ്പ കുറയ്ക്കാനോ ഒഴിവാക്കാനോ അനുവാദം നൽക്കരുതെന്ന് ഹർജിയിൽ പറയുന്നു.

സർക്കാരുകൾ കാർഷിക നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക റീന എൻ സിങ് ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കർഷകർക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാൻ സഹായിക്കുമെന്ന് ഹർജിയിൽ പറയുന്നു. ഹർജി ഏപ്രിൽ 22 ന് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കും.

ABOUT THE AUTHOR

...view details