ന്യൂഡൽഹി:കൊവിഡ് -19 ചികിത്സയ്ക്കുള്ള അംഗീകരിക്കപ്പെട്ട ചികിത്സയല്ല പ്ലാസ്മ തെറാപ്പി എന്നും തെറാപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും കേന്ദ്രം. കൊവിഡ് -19ന് ലോകത്തിതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല. പ്ലാസ്മ തെറാപ്പി തെളിയിക്കപ്പെട്ട ചികിത്സയല്ല. ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. കൊവിഡ് ചികിത്സക്കായി പ്ലാസ്മ തെറാപ്പി ഉപയോഗിക്കാമെന്നതിൽ തെളിവുകളില്ല. ഇതിന്‍റെ ഫലപ്രാപ്തിയെ കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പഠനം നടത്തുകയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗ്രവാൾ പറഞ്ഞു.
പ്ലാസ്മ തെറാപ്പി അംഗീകരിക്കപ്പെട്ടിട്ടില്ല, ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രം - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗ്രവാൾ
കൊവിഡ് ചികിത്സക്കായി പ്ലാസ്മ തെറാപ്പി ഉപയോഗിക്കാമെന്നതിൽ തെളിവുകളില്ല. ഇതിന്‍റെ ഫലപ്രാപ്തിയെ കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പഠനം നടത്തുകയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗ്രവാൾ.
ലാവ് അഗ്രവാൾ
പ്ലാസ്മ തെറാപ്പി മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഉപയോഗിച്ചില്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾ ഉണ്ടാകാം. തെറാപ്പി അംഗീകരിക്കുന്നതുവരെ ഫലപ്രാപ്തിയെക്കുറിച്ച് എന്തെങ്കിലും അവകാശവാദം ഉന്നയിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.