ഡെറാഡൂൺ: പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച 17 വയസുകാരി ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച മരിച്ചു. ഉത്തരാഖണ്ഡിലെ പിത്തോറാഗ്രഫിലാണ് സംഭവം. ഏപ്രിൽ 30 നാണ് പെൺകുട്ടി പീഡനത്തിനിരയായത്. പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ അയൽവാസിയായ നാഥുറാം (60) ആണ് പീഡിപ്പിച്ചത്. സംഭവ ശേഷം പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊഴുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിൽ കഴിയവെ വ്യാഴാഴ്ചയാണ് മരിച്ചത്.
പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു - അയൽവാസി പീഡിപ്പിച്ചു
പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ഏപ്രിൽ 30നാണ് അയൽവാസി പീഡിപ്പിച്ചത്
പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
പ്രതികളെ എത്രയും വേഗം ശിക്ഷിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.