കേരളം

kerala

ETV Bharat / bharat

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇനി ജയ്‌പൂരും - പിങ്ക് സിറ്റി

ജയ്‌പൂരിനെ പട്ടികയില്‍ ഉൾപ്പെടുത്തിയതിലുള്ള സന്തോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു

jaipur

By

Published : Jul 7, 2019, 9:21 AM IST

ന്യൂഡല്‍ഹി:ചരിത്രവും സംസ്‌കാരവും ഇഴ ചേരുന്ന ജയ്‌പൂര്‍ നഗരത്തിന് ഇനി ലോകപൈതൃക പദവിയുടെ പൊന്‍തൂവല്‍ കൂടി സ്വന്തം. ഇന്ത്യയുടെ പിങ്ക് സിറ്റിയായ ജയ്‌പൂര്‍ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടി. അസര്‍ബെയ്‌ജാനില്‍ നടന്ന യുനെസ്കോ ലോകപൈതൃക സമിതിയുടെ 43ാമത് സമ്മേളനത്തിലാണ് രാജസ്ഥാനിലെ ജയ്‌പൂരിനെ കൂടി ഉൾപ്പെടുത്തിയ പുതിയ പട്ടിക പുറത്തുവിട്ടത്. സംസ്‌കാരത്തിനും പാരമ്പര്യത്തിനും പേരുകേട്ട ജയ്‌പൂരിനെ പട്ടികയില്‍ ഉൾപ്പെടുത്തിയതിലുള്ള സന്തോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു.

നഗരാസൂത്രണത്തിലും വാസ്‌തുവിദ്യയിലുമൊക്കെ മുന്നില്‍ നില്‍ക്കുന്ന നഗരം, പുരാതന ഹിന്ദു, മുഗൾ, സമകാലീന പാശ്ചാത്യ ആശയങ്ങളുടെ സംഗമഭൂമി കൂടിയാണ്. വര്‍ഷം തോറും നിരവധി വിനോദസഞ്ചാരികൾ ജയ്‌പൂരിന്‍റെ സൗന്ദര്യം ആസ്വദിക്കാനായി നഗരത്തിലേക്ക് ഒഴുകിയെത്താറുണ്ട്. ഇതുവരെ 167 രാജ്യങ്ങളില്‍ നിന്നായി 1092 ഇടങ്ങളാണ് ലോകപൈതൃക പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details