ഡൽഹിയിൽ പൈലറ്റിന്‍റെ വാഹനം തടഞ്ഞ് കൊള്ളയടിച്ചു - pilot attacked
ഇന്ന് പുലർച്ചെ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന പൈലറ്റിനെയാണ് ആക്രമിച്ചത്
ഡൽഹിയിൽ പൈലറ്റിന്‍റെ വാഹനം തടഞ്ഞ് കൊള്ളയടിച്ചു
ന്യൂഡൽഹി: ന്യൂഡൽഹിയിൽ ബൈക്ക് യാത്രികർ പൈലറ്റിന്‍റെ വാഹനം തടഞ്ഞ് കൊള്ളയടിച്ചു. ഇന്ന് പുലർച്ചെ ഒരു മണിക്ക് ഐഐടി ഫ്ലൈഓവറിനടുത്ത് വച്ച നടന്ന സംഭവത്തിൽ പൈലറ്റിന് പരിക്കേറ്റു. ബൈക്കിൽ വന്ന രണ്ടു പേരാണ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.