ന്യൂഡല്‍ഹി: നിർഭയ കേസ് പ്രതികളുടെ ശരീരവും അവയവങ്ങളും ദാനം ചെയ്യാന്‍ പ്രതികളില്‍ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. അവയവദാനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ തിഹാർ ജയിലധികൃതർക്ക് നിർദേശം നല്‍കമണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി മൈക്കിൾ.എസ്.സല്‍ധാന്‍ഹ, അഭിഭാഷകനായ ദില്‍രാജ് രോഹിത് സെക്വിറ, ഓഫ് ദ പീപ്പിൾസ് യൂണിയന്‍ ഫോർ സിവില്‍ ലിബർട്ടീസിന്‍റെ മംഗളൂരു ചാപ്റ്റർ പ്രസിഡന്‍റ് എന്നിവരാണ് ഹർജി നല്‍കിയത്.
നിർഭയ കേസ്; പ്രതികളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി - സുപ്രീംകോടതിയിൽ ഹർജി
കുറ്റകൃത്യത്തിലേർപ്പെട്ട പ്രതികൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമായി അവയവദാനത്തെ കണക്കാക്കണമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു
ഇന്ത്യയില്‍ അവയവങ്ങളുടെയും പഠനാവശ്യത്തിനുള്ള മൃതദേഹങ്ങളുടെയും ലഭ്യതക്കുറവുണ്ട്. കുറ്റകൃത്യത്തിലേർപ്പെട്ട പ്രതികൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമായി അവയവദാനത്തെ കണക്കാക്കണമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പ് രണ്ട് തവണ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള മരണവാറന്‍റ് പുറപ്പെടുവിച്ചിരുന്നതാണ്. ജനുവരി 22നും ഫെബ്രുവരി 1നുമായിരുന്നു അത്. എന്നാൽ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെപ്പിക്കുകയായിരുന്നു.
മാര്‍ച്ച് മൂന്നിനാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. രാവിലെ ആറ് മണിക്കാണ് നാല് പ്രതികളെയും തൂക്കിലേറ്റേണ്ടത്.