ന്യൂഡല്‍ഹി: അമേരിക്കയില്‍ കൊവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്‍കി. സുപ്രീം കോടതിയില്‍ മുതര്‍ന്ന അഭിഭാഷകരായ വിദര്‍ഭ ദത്ത, കാശിഷ് അനീജ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അമേരിക്കയിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജി - സുപ്രീം കോടതി
സുപ്രീം കോടതിയില്‍ മുതര്‍ന്ന അഭിഭാഷകരായ വിദര്‍ഭ ദത്ത, കാശിഷ് അനീജ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കൊവിഡ്-19 അമേരിക്കയിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജി
അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ആര്‍ട്ടിക്കിള്‍ 21ലെ അമേരിക്കയിലെ ഇന്ത്യക്കാരുടെ ജീവിക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്.