കേരളം

kerala

ETV Bharat / bharat

അയോധ്യ വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയില്‍ - അയോധ്യ കേസ്

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള വിധിക്കെതിരെയുള്ള എല്ലാ ഹര്‍ജികളും കഴിഞ്ഞ ഡിസംബര്‍ 13ന് സുപ്രീംകോടതി തള്ളിയിരുന്നു

curative petition in SC  Ayodhya land dispute case  verdict in Ayodhya case  അയോധ്യ കേസ്  പോപ്പുലര്‍ ഫ്രണ്ട്
അയോധ്യ വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയില്‍

By

Published : Mar 6, 2020, 12:46 PM IST

ന്യൂഡല്‍ഹി:അയോധ്യയിലെ തര്‍ക്ക ഭൂമി ക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്ത വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സമാന തരത്തിലുള്ള എല്ലാ ഹര്‍ജികളും കഴിഞ്ഞ ഡിസംബര്‍ 13ന് സുപ്രീംകോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിലെ സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിലെ 2.27 ഏക്കര്‍ വരുന്ന തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് അനുമതിയുള്ളത്. ഒപ്പം മുസ്ലീം വിഭാഗത്തിന് പള്ളി നിര്‍മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരായാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details