രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ് - പെട്രോൾ വില വർധന
പെട്രോളിന് 20 പൈസയും ഡീസലിന് 55 പൈസയുമാണ് ചൊവ്വാഴ്ച വർധിച്ചത്
ഇന്ധന വിലയിൽ ഇന്നും വർധനവ്
ന്യൂഡൽഹി: തുടർച്ചയായി 17-ാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോളിന് 20 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഡൽഹിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 76 പൈസയും ഡീസലിന് 79 രൂപ 40 പൈസയുമായി. 17 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 56 പൈസയും ഡീസലിന് 9 രൂപ 42 പൈസയുമാണ് കൂടിയത്.