ന്യൂഡല്‍ഹി:ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 59 പൈസയും ഡീസലിന് 58 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഓയില്‍ കമ്പനികള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.57രൂപയില്‍ നിന്ന് 75.16 രൂപയായി ഉയര്‍ന്നു.
ഇന്ധന വിലയിൽ വീണ്ടും വർധന; പെട്രോൾ വില 75 കടന്നു
പെട്രോള്‍ വില ലിറ്ററിന് 74.57രൂപയില്‍ നിന്ന് 75.16 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 72.81 ല്‍ നിന്ന് 73.39 രൂപയായി
അതേസമയം ഡീസല്‍ വില 72.81 ല്‍ നിന്ന് 73.39 രൂപയായും കൂടി. ഇന്ധന വിലയില്‍ സംസ്ഥാനങ്ങള്‍ തോറും വ്യത്യസ്‌ത നിരക്കാണ് നിലവിലുള്ളത്. പ്രാദേശിക വില്‍പന നികുതിയും വാറ്റുമനുസരിച്ച് നിരക്ക് വര്‍ധനയില്‍ സംസ്ഥാനങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും.
കഴിഞ്ഞ ഏഴു ദിവസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് 3.9 രൂപയും ഡീസലിന് നാല് രൂപയുമാണ് വര്‍ധിച്ചത്. മാര്‍ച്ച് മധ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ എക്‌സൈസ് തീരുവ കൂട്ടിയിരുന്നു. അധിക വരുമാനം കണ്ടെത്താനായിരുന്നു ഇത്തരം നടപടി. അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ധന വില കൂടിയതാണ് നിരക്ക് വര്‍ധിക്കാന്‍ കാരണം.