ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശവസംസ്‌കാരത്തിന് അനുമതി നിര്‍ബന്ധമാക്കി. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് 72 പേര്‍ പങ്കെടുത്തതോടെയാണ് മഥുര ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കേണ്ടി വന്നത്. 72 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റായയിലെ അറിയപ്പെടുന്ന ബിസിനസുകാരനാണ് മരിച്ചത്. ഫരീദാബാദ് ആശുപത്രിയില്‍ വെച്ച് ഇയാളുടെ ശവസംസ്‌കാരം ശനിയാഴ്‌ച തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഞായാറാഴ്‌ചയാണ് ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന പരിശോധനാ ഫലം വരുന്നത്.
മഥുരയില്‍ ശവസംസ്‌കാരത്തിന് അനുമതി നിര്‍ബന്ധമാക്കി - മഥുര
മരണശേഷം കൊവിഡ് സ്ഥിരീകരിച്ചയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് 72 പേര്‍ പങ്കെടുത്തതോടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.
ആശുപത്രി അധികൃതര്‍ കൊവിഡ് പരിശോധന സാമ്പിളുകള്‍ ശേഖരിച്ച വിവരം ജില്ലാ ഭരണകൂടത്തെ കുടുംബം അറിയിക്കേണ്ടതായിരുന്നുവെന്ന് മഹാവന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജഗ് പര്‍വേശ് വ്യക്തമാക്കി. സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും 100 പേരില്‍ 30 പേര്‍ മൃതദേഹം സ്‌പര്‍ശിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റായ നഗരത്തില്‍ തന്നെ ഡോക്‌ടറുടെ മകനടക്കം രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.