ഉരുളക്കിഴങ്ങ് കർഷകർക്കെതിരായ കേസ് പെപ്സികോ പിൻവലിച്ചു
സർക്കാരുമായി കമ്പനി നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് നടപടി.
ന്യൂഡൽഹി: ലെയ്സ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കമ്പനിയുടെ അനുമതിയില്ലാതെ കൃഷി ചെയ്തതിന്‍റെ പേരിൽ നാല് കർഷകർക്കെതിരെ പെപ്സികോ കമ്പനി നൽകിയ കേസ് പിൻവലിച്ചു. സർക്കാരുമായി കമ്പനി നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് നടപടി. കര്‍ഷകര്‍ രജിസ്റ്റേര്‍ഡ് എഫ്സി -5 വെറൈറ്റി ഉരുളക്കിഴങ്ങ് വിത്തുകള്‍ വാങ്ങാമെന്നും അത് കമ്പനിക്ക് മാത്രമേ വില്‍ക്കുകയുളളുവെന്നും കരാറില്‍ ഒപ്പുവയ്ക്കുകയാണെങ്കില്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്സികോ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. വിത്ത് തങ്ങളില്‍ നിന്ന് വാങ്ങണമെന്നും ഉരുളക്കിഴങ്ങ് തങ്ങള്‍ക്ക് തന്നെ വില്‍ക്കണം എന്നുമാണ് പെപ്‌സികോ ആവശ്യപ്പെടുന്നത്. ഓരോരുത്തരും 1.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പെപ്സി ആവശ്യപ്പെട്ടിരുന്നത്.