ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിലവിലുള്ള ഉഷ്‌ണ തരംഗത്തിന് നാളെ മുതൽ കുറവുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഹിമാലയത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് ഉഷ്‌ണ തരംഗത്തിന്‍റെ കുറയാനുള്ള കാരണമെന്നും മിതമായ രീതിയിൽ പല സംസ്ഥാനങ്ങളിലും മഴ ലഭിക്കുമെന്നും ഐഎംഡി ഉദ്യോഗസ്ഥനായ നരേഷ് കുമാർ പറഞ്ഞു.
നാളെ മുതൽ ഉഷ്‌ണ തരംഗത്തിന് കുറവുവരുമെന്ന് ഐഎംഡി - Indian meterological department
ഹിമാലയത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് ഉഷ്‌ണ തരംഗം കുറയാനുള്ള കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥൻ പറഞ്ഞു
നാളെ മുതൽ ഉഷ്‌ണ തരംഗത്തിന് കുറവുവരുമെന്ന് ഐഎംഡി
കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി രൂക്ഷമായ ഉഷ്‌ണ തരംഗം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ 50 ഡിഗ്രി സെൽഷ്യൽസ് താപനിലയായിരുന്നുവെന്നും നിലവിൽ 45 ഡിഗ്രിക്ക് മുകളിലാണ് വിവിധ സംസ്ഥാനങ്ങളിലെ താപനിലയെന്നും നരേഷ് കുമാർ പറഞ്ഞു.