ന്യൂഡൽഹി:നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരും ഡൽഹി തെരഞ്ഞെടുപ്പിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. മറ്റെന്തിനേക്കാളും ആളുകൾ അത് കേൾക്കാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുന്ന പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഡൽഹി തിരഞ്ഞെടുപ്പിൽ സംസാരിക്കാൻ കഴിയുന്ന സാമ്പത്തിക വിഷയങ്ങൾ ചിദംബരം നിർദ്ദേശിച്ചു.
മോദിസർക്കാർ ഡൽഹി തെരഞ്ഞെടുപ്പിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കണം;പി ചിദംബരം - സമ്പദ്‌വ്യവസ്ഥ
ഡൽഹി തിരഞ്ഞെടുപ്പിൽ സംസാരിക്കാൻ കഴിയുന്ന സാമ്പത്തിക വിഷയങ്ങൾ നിർദ്ദേശിച്ച് ചിദംബരം
മോദിസർക്കാർ ഡൽഹി തെരഞ്ഞെടുപ്പിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കണം;പി ചിദംബരം
കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) 2019 ജനുവരിയിൽ രണ്ട് ശതമാനത്തിൽ നിന്ന് 2019 ഡിസംബറിൽ 7.35 ശതമാനമായി ഉയർന്നു. നികുതി വരുമാനം 2019-20ൽ ബജറ്റ് എസ്റ്റിമേറ്റിന് 2.5 ലക്ഷം കോടി രൂപ കുറയും. പട്ടികജാതി, എസ്‌ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി തീരുമാനിച്ച പരിപാടികളിൽ ചെലവ് ചുരുക്കും. ഇക്കാര്യങ്ങള്‍ മോദി സർക്കാരിന് ചർച്ച ചെയ്യാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.