മഴവെള്ളം സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി - monsoon
ജലം ജീവനാണ്. ഓരോ തുള്ളി മഴവെള്ളവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വരുന്ന മണ്‍സൂണ്‍ കാലത്ത് മഴവെള്ളം സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജലം ജീവനാണ്. ഓരോ തുള്ളി മഴവെള്ളവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാരമ്പര്യമായി ജലത്തെ സംരക്ഷിക്കാം. അതിലൂടെ ഒരാഴ്‌ച വരെ നമുക്ക് ജലം ശേഖരിച്ച് നിര്‍ത്താന്‍ കഴിയും. ആ ജലത്തിന് നമ്മുടെ ജീവിതത്തെ ശക്തിപ്പെടുത്താന്‍ കഴിയും. ജൂണ്‍ അഞ്ചിന് 'ലോക പരിസ്ഥിതി ദിനം' ആഘോഷിക്കും. ഈ വർഷത്തെ 'ലോക പരിസ്ഥിതി ദിന'ത്തിന്‍റെ പ്രമേയം ജൈവ വൈവിധ്യമാണ്. നിലവിലെ സാഹചര്യങ്ങളിൽ ഈ പ്രമേയം പ്രസക്തമാണ്. ലോക്ക്‌ഡൗണ്‍ ജനജീവിതത്തെ മന്ദഗതിയിലാക്കി. പക്ഷേ പ്രകൃതി സംരക്ഷത്തിനുള്ള അവസരമായി ഇത് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.