പട്ന: കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ജനാധിപത്യത്തിന്‍റെ ശക്തി ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച ബിഹാറിലെ ജനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ബിഹാറിലെ ജനങ്ങൾ ഉയർത്തികാട്ടിയത് ജനാധിപത്യത്തിന്‍റെ ശക്തി: പ്രധാനമന്ത്രി - ഫോർബ്സ്ഗഞ്ച്
കഴിഞ്ഞ വോട്ടെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ രാവിലെ 10 വരെയുള്ള ബിഹാറിലെ പോളിംഗ് ശതമാനം കൂടുതലാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
നിങ്ങളുടെ വോട്ട് ജനാധിപത്യത്തെയും രാജ്യത്തെയും ശക്തിപ്പെടുത്തും. കൊറോണയുടെ ദുഷ്‌കരമായ സമയങ്ങളിൽ പോലും നിങ്ങൾ ജനാധിപത്യത്തിന് പ്രാധാന്യം നൽകുന്നുവെന്നത് ലോകമെമ്പാടുള്ളവർക്ക് ജനാധിപത്യ സന്ദേശം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വോട്ടെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ രാവിലെ 10 വരെയുള്ള ബിഹാറിലെ പോളിംഗ് ശതമാനം കൂടുതലാണെന്നും പ്രധാനമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ, അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്, സുരക്ഷാ സേനാംഗങ്ങൾ എന്നിവർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.