കേരളം

kerala

By

Published : Aug 17, 2020, 12:42 PM IST

ETV Bharat / bharat

ഇന്ത്യാ ഗേറ്റിന് മുന്നിൽ തടിച്ച് കൂടിയവർക്കെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കൊവിഡ് നിർദേശം ലംഘിച്ച 1847 പേർക്കെതിരെയാണ് കേസെടുത്തത്. ഡൽഹിയിൽ മാത്രം ഇതുവരെ 1,45,636 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊവിഡ് നിർദേശം ലംഘിച്ച് ഇന്ത്യാ ഗേറ്റിന് മുന്നിൽ തടിച്ച്കൂടിയവർക്കെതിരെ കേസെടുത്തു
കൊവിഡ് നിർദേശം ലംഘിച്ച് ഇന്ത്യാ ഗേറ്റിന് മുന്നിൽ തടിച്ച്കൂടിയവർക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: കൊവിഡ് നിർദേശം ലംഘിച്ച് ഇന്ത്യാ ഗേറ്റിന് മുന്നിൽ തടിച്ച് കൂടിയവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ഒത്തുകൂടിയവർക്ക് 500 രൂപ പിഴ ചുമത്തി.

സ്വാതന്ത്ര്യദിനത്തിൽ കൊവിഡ് നിർദേശം ലംഘിച്ച 1847 പേർക്കെതിരെയാണ് കേസെടുത്തത്. ഡൽഹിയിൽ മാത്രം ഇതുവരെ 1,45,636 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊവിഡ് -19ന്‍റെ വ്യാപനം തടയുന്നതിനായി ജൂൺ 14ന് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ നിർദേശം ലംഘിക്കുന്നവർക്ക് 500 രൂപ പിഴ നൽകാൻ ഉത്തരവിട്ടിരുന്നു. പുതിയ നിയമപ്രകാരം പിഴ ചുമത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം), സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം), അവർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ എന്നിവരെ കൂടാതെ ഡൽഹി പൊലീസിനും അധികാരമുണ്ട്.

അതേസമയം ഡൽഹിയിലെ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 90 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിൽ 652 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1310 പേർ രോഗമുക്തി നേടി. ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,52,580 ആണ്. ഇതിൽ 1,37,561 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details