കേരളം

kerala

ETV Bharat / bharat

മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു - PDP chief Mehbooba Mufti

14 മാസത്തെ വീട്ടുതടങ്കലില്‍ നിന്നാണ് മോചിപ്പിച്ചിരിക്കുന്നത്

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി മേധാവിയുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു  മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു  ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി  അനധികൃത തടങ്കലിൽ  PDP chief Mehbooba Mufti released from detention  PDP chief Mehbooba Mufti  Mehbooba Mufti
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി മേധാവിയുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു

By

Published : Oct 14, 2020, 8:41 AM IST

ശ്രീനഗർ:ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി മേധാവിയുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ച് മുതൽ വീട്ട് തടങ്കലിൽ കഴിയുകയായിരുന്നു മുഫ്തി. 14 മാസത്തെ അനധികൃത തടങ്കലിൽ നിന്ന് മോചിതയായ ശേഷം ഒരു ശബ്ദ സന്ദേശവും മുഫ്തി തന്‍റെ ട്വീറ്റിൽ പങ്കുവച്ചിരുന്നു.

സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിന് മുമ്പാണ് പിഡിപി മേധാവിയുടെ മോചനം. മെഹബൂബയുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മകൾ ഇൽതിജ മുഫ്‌തി ഹേബിയസ് കോർപ്പസ് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മെഹബൂബ അടക്കമുള്ള കശ്‌മീരിലെ നിരവധി രാഷ്‌ട്രീയ നേതാക്കന്മാരാണ് കരുതൽ തടങ്കലിലായത്.

ABOUT THE AUTHOR

...view details