ചണ്ഡിഖഡ്:കനത്ത മഴയിലും കൊടുങ്കാറ്റിലും വീടിന്‍റെ മേൽക്കൂര ഇടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു. സവിത (28), മകൾ മഹി (7) എന്നിവരാണ് മരിച്ചതെന്ന് സിറ്റി എസ്എച്ച്ഒ ഇൻസ്പെക്ടർ ഓങ്കർ സിംഗ് ബ്രാർ അറിയിച്ചു. സവിതയുടെ ഭർത്താവ് ജയ് പ്രകാശ് (30), അവരുടെ എട്ട് മാസം പ്രായമുള്ള മകൾ പ്രിയ എന്നിവരെ വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. സംഭവത്തിൽ ഇവർക്ക് നിസാര പരിക്കേറ്റു.
കൊടുങ്കാറ്റിലും മഴയിലും വീട് തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ചു - ചണ്ഡിഗഡ്
ശനിയാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലുമാണ് അപകടം നടന്നത്. സംഭവ സമയം കുടുംബം ഉറങ്ങുകയായിരുന്നു.
അമ്മയും കുഞ്ഞും മരിച്ചു
ശനിയാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലുമാണ് അപകടം നടന്നത്. സംഭവ സമയം കുടുംബം ഉറങ്ങുകയായിരുന്നെന്ന് ജയ് പ്രകാശ് പറഞ്ഞു. സവിതയുടെയും മഹിയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ട നടപടികൾക്കായി സിവിൽ ആശുപത്രിയിലേക്ക് മാറ്റി