സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്‌തു - deregatory arrest
സമൂഹമാധ്യമങ്ങൾ വഴി പഞ്ചാബിലെ ഒരു വിഭാഗത്തെ അപമാനിക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്‌തതിന് ആകാശ് ദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സന്ദേശങ്ങൾ പ്രചരിപ്പിക്കാനുപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു
ചണ്ഡീഗഢ്:പഞ്ചാബിലെ പട്യാല ജില്ലയിൽ ഒരു സമുദായത്തിനെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ആളെ അറസ്റ്റ് ചെയ്‌തു. സമൂഹമാധ്യമങ്ങൾ വഴി പഞ്ചാബിലെ ഒരു വിഭാഗത്തെ അപമാനിക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്‌തതിന് ആകാശ് ദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലുധിയാന ആസ്ഥാനമായുള്ള സമുദായത്തിലെ അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. സന്ദേശങ്ങൾ പ്രചരിപ്പിക്കാനുപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.