ന്യൂഡല്‍ഹി:ഇന്ത്യൻ വിപണിയിൽ പതഞ്ജലിയുടെ സ്വാധീനം, പൗരത്വ പ്രതിഷേധം, രാജ്യം സ്വയം പര്യാപ്‌തമാകേണ്ടതിന്‍റെ ആവശ്യകത എന്നിവയെ കുറിച്ച് ഇടിവി ഭാരതിനോട് സംസാരിച്ച് യോഗാചാര്യന്‍ ബാബാ രാംദേവ്.
ഇന്ത്യൻ വിപണിയിലെ പതഞ്ജലിയുടെ സ്വാധീനം; തുറന്ന് പറഞ്ഞ് ബാബാ രാംദേവ് - ബാബാ രാംദേവ്
ഇന്ത്യൻ വിപണിയിൽ പതഞ്ജലിയുടെ സ്വാധീനം, പൗരത്വ പ്രതിഷേധം, രാജ്യം സ്വയംപര്യാപ്‌തമാകേണ്ടതിന്‍റെ ആവശ്യകത എന്നിവയെ കുറിച്ച് ഇടിവി ഭാരതിനോട് സംസാരിച്ച് യോഗാചാര്യന്‍ ബാബാ രാംദേവ്
'ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വിദേശ സ്വാധീനം നീക്കം ചെയ്യുകയാണ് പതഞ്ജലിയുടെ ലക്ഷ്യം. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ചിലര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലീം വിഭാഗത്തിന്‍റെ പൗരത്വം റദ്ദാക്കുമെന്ന തെറ്റായ സന്ദേശമാണ് അവര്‍ നല്‍കുന്നത്. നിയമവിരുദ്ധമായ കുടിയേറ്റക്കാരെ നീക്കം ചെയ്യുകയാണ് നിയമത്തിന്‍റെ ലക്ഷ്യം'. ബാബാ രാംദേവ് പറഞ്ഞു. പൗരത്വ ഭേതഗതി നിയമത്തെ പിന്തുണച്ച അദ്ദേഹം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു.
കേന്ദ്ര ബജറ്റിന്‍റെ പശ്ചാത്തലത്തില്‍ കൃഷി, വ്യവസായങ്ങൾ, സേവനങ്ങൾ എന്നിവയിൽ ഇന്ത്യ സ്വയംപര്യാപ്‌തത കൈവരിക്കേണ്ടതുണ്ടെന്നും ബാബാ രാംദേവ് പറഞ്ഞു.