ന്യൂഡൽഹി: ടേക്ക് ഓഫിന് ഒരുങ്ങുമ്പോൾ ഇൻഡിഗോ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം നടത്തിയ യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കി.ഡൽഹി ജിദ്ദാ വിമാനത്തിലാണ് യാത്രക്കാരന്‍റെ സാഹസിക നീക്കം. ബോർഡിംഗ് പാസ് നഷ്ടമായതിനാൽ ഗേറ്റിൽ നിന്ന് അകത്തേക്ക് കടക്കാൻ സാധിക്കാത്ത കൂട്ടുകാർക്ക് വേണ്ടിയായിരുന്നു യാത്രക്കാരുടെ സാഹസിക ശ്രമം.
ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരനെ പുറത്താക്കി
ബോർഡിംഗ് പാസ് നഷ്ടമായതിനാൽ യാത്ര ചെയ്യാന്‍ സാധിക്കാത്ത കൂട്ടുകാർക്ക് വേണ്ടിയായിരുന്നു യാത്രക്കാരന്‍റെ സാഹസിക ശ്രമം.
ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; രണ്ട് യാത്രക്കാരെ പുറത്താക്കി
ടേക്ക് ഓഫ് സമയത്ത് യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ താക്കീത് നൽകിയെങ്കിലും യാത്രക്കാരൻ ഇത് അനുസരിക്കാൻ തയ്യാറായില്ല. ഇയാളെയും സുഹൃത്തിനെയും പുറത്താക്കിയ ശേഷം രണ്ട് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.