മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷ. വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ ഉള്ള എയർലൈൻ ഓഫീസുകളും മറ്റ് വിഭാഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ആളുകളെ ഒഴിപ്പിക്കുന്നു.
മുംബൈ വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണി - mumbai airport
ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് അജ്ഞാത ഭീഷണി സന്ദേശമെത്തിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് സന്ദേശം.
ശനിയാഴ്ച്ചരാവിലെ 11 മണിയോടെയാണ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് അജ്ഞാത സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് രണ്ടാം ടെർമിനൽ ഒഴിപ്പിക്കാൻ ബോംബ് ത്രറ്റ് അസസ്മെന്‍റ് കമ്മിറ്റി തീരുമാനിച്ചത്.
കഴിഞ്ഞ മാസം ഏഴാം തീയതി മുതൽ അറ്റകുറ്റപണി നടക്കുന്നതിനാൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ 5 മണി വരെ റൺവേകളും പ്രവർത്തിക്കില്ല. ഈ മാസം 30 വരെയാണ് അറ്റകുറ്റപണികൾ നടക്കുന്നത്.