ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്‍റില്‍ വികാരങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും കാർഷിക മേഖലയിലെ താൽപര്യം പരിഗണിച്ച് ബിജെപിയും കോൺഗ്രസും ചർച്ചക്ക് തയ്യാറാകണമെന്നും ജെഡിഎസ് നേതാവ് എച്ച്ഡി ദേവേഗൗഡ പറഞ്ഞു. രണ്ടു ദേശിയ പാർട്ടികളും സമവായത്തിലെത്തി കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറാകണമെന്ന് ദേവഗൗഡ പറഞ്ഞു.
കാർഷിക ബില്ലുകൾ; കോൺഗ്രസും ബിജെപിയും സമവായത്തിലെത്തണമെന്ന് എച്ച്.ഡി ദേവഗൗഡ - കോൺഗ്രസും ബിജെപിയും സമവായത്തിലെത്തണം
കാർഷിക മേഖലയിൽ കൃത്യമായ ഇടപെടലുകൾ നടത്താനായി ദേശിയ കമ്മിഷന് രൂപം നൽകണമെന്ന നിർദേശം എച്ച്ഡി ദേവേഗൗഡ മുന്നോട്ട് വെച്ചു.
കർഷകരുടെ പരാതികൾ പരിഹരിക്കുന്നതിനും കാർഷിക വിപണികളിലെ വിവിധ ഇടപെടലുകൾ മൂലമുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി ദേശിയ കമ്മിഷന് രൂപം നൽകണമെന്ന് ദേവഗൗഡ പ്രധാനമന്ത്രിയോട് നിർദേശിച്ചു. ബില്ലുകൾ നടപ്പാക്കാൻ പ്രധാനമന്ത്രി തിടുക്കം കാണിക്കരുതെന്നും ഇടനിലക്കാരെ ഇല്ലായ്‌മ ചെയ്യുന്നതിന് പകരം ഇടനിലക്കാരെ സൃഷ്‌ടിക്കുകയാണ് ബില്ലുകൾ ചെയ്യുകയെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടി.
നിലവിലെ മന്ത്രിസഭയിലെ കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയായിരുന്ന ഹർസിമ്രത് കൗർ ബാദലിന്‍റെ രാജി പ്രശ്‌നത്തിന്‍റെ ഗുരുതരാവസ്ഥ കാണിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.