ചെന്നൈ: കോയമ്പത്തൂരിൽ മാതാപിതാക്കൾ ശകാരിച്ചതിൽ മനംനൊന്ത് 16കാരി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ജില്ലയിലെ പാപ്പാനൈക്കൻ പാലയം നിവാസിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ കനിഷ്കയാണ് ആത്മഹത്യ ചെയ്തത്. കനിഷ്ക ടിവിയിലും മൊബൈൽ ഫോണിലും കൂടുതൽ സമയം ചെലവഴിച്ചത് മാതാപിതാക്കൾ വിലക്കിയതാണ് കാരണം.
മാതാപിതാക്കൾ ശകാരിച്ചതിന് 16 വയസുകാരി ആത്മഹത്യ ചെയ്തു - ആത്മഹത്യ
ഞായറാഴ്ച പതിവുപോലെ ടിവി കാണുന്നുണ്ടായിരുന്ന കുട്ടിയെ മാതാപിതാക്കൾ ശകാരിച്ചു. തുടർന്ന് വിഷാദാവസ്ഥയിലായ പെൺകുട്ടിയെ വീട്ടിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
മാതാപിതാക്കൾ ശകാരിച്ചു ; 16 വയസുകാരി ആത്മഹത്യ ചെയ്തു
പെൺകുട്ടിയെ വീട്ടിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയില്ല.