ഹൈദരാബാദ്: ഗ്രാമീണ മേഖലയിലെ കാര്‍ഷിക ഗവേഷണങ്ങള്‍ക്ക്, പ്രോത്സാഹനം നല്‍കി പല്ലെ ശ്രുചന. പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെയും, അനുബന്ധ മേഖലയുടെയും, ചെലവ് കുറയ്ക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഗ്രാമീണ ഇന്ത്യയെ സാമ്പത്തികമായി സുസ്ഥിരമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ പോഗുല ഗണേഷം, ആരംഭിച്ച പല്ലെ ശ്രുചന ഗാന്ധിജിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടു കൊണ്ടാണ്, പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യയും ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും കര്‍ഷക സമൂഹത്തിന് കൈയ്യെത്തും ദൂരത്ത് എത്തിക്കുക, എന്ന ആഗ്രഹമാണ് പോഗുല ഗണേശത്തെ സംഘടനാ രൂപീകരണത്തിലേക്ക് നയിച്ചത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത തരത്തില്‍ പെട്ട കരകൗശല വിദഗ്ധരേയും കൃഷിക്കാരേയും തൊഴിലാളികളേയും കാണുന്നതിനായി അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുകയുണ്ടായി. പല്ലെ ശ്രുചന എന്ന വേദിയിലൂടെ ഒട്ടനവധി ഗ്രാമീണ ഗവേഷകരെ ഗണേശം പൊതു ജനശ്രദ്ധയിലേക്ക് കൊണ്ടു വന്നു. പല്ലെ ശ്രുചന എന്ന സംഘടനയുമായി ബന്ധപ്പെട്ട്, ഇതുവരെ 5000ലധികം, സന്നദ്ധ സേവകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളായി, ഈ വേദിയിലൂടെ ഗ്രാമീണ തലത്തിലുള്ള, 2000ഓളം നവ സംരംഭകരെ, പുറം ലോകം അറിഞ്ഞു. ഈ സന്നദ്ധ സേവകരുടെ സഹായത്തോടു കൂടി ഏതാണ്ട് 200 നവീനമായ കണ്ടെത്തലുകള്‍, നടപ്പിലാക്കാൻ ആയി. അതില്‍ തന്നെ 25-ഓളം കണ്ടെത്തലുകള്‍ക്ക്, പേറ്റന്‍റ് ലഭിച്ചു. ഇവരില്‍ ചില സംരംഭകര്‍ക്ക് സംസ്ഥാന, ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി.
സ്‌കൂട്ടര്‍ എഞ്ചിന്‍റെ സഹായത്തോടു കൂടി, പ്രവര്‍ത്തിക്കുന്ന മഹിപാല്‍ കള്‍ട്ടിവേറ്റര്‍, എന്ന രണ്ടടി നീളമുള്ള, കള പറിക്കുന്ന യന്ത്രം, വിവിധോദ്ദേശ വിത്ത് പാകല്‍ യന്ത്രം, ഞാറ് നടീല്‍ യന്ത്രം, കാട്ടു പന്നികളെ അകറ്റുന്ന അലാറം, അതിവേഗ നടീല്‍ യന്ത്രം, ചാണകം കൊണ്ട് നിര്‍മ്മിക്കുന്ന പാത്രങ്ങള്‍, മുറിത്തടികള്‍, കീടങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള വേരുകളിലിടുന്ന മരുന്ന്, സൈക്കിളുകളില്‍ ഘടിപ്പിച്ച ഉഴവു യന്ത്രം, തെങ്ങുകളില്‍ കയറുന്നതിനുള്ള, യന്ത്രം, മുറികളിലെ വായു ശുദ്ധമാക്കുന്ന യന്ത്രം, പടുകൂറ്റന്‍ കൂളറുകള്‍, പശുവിനെ കറക്കുന്ന യന്ത്രം, ഇലക്ട്രിക് വാട്ടര്‍ കൂളര്‍, പഞ്ചറാകാത്ത മോട്ടോര്‍ സൈക്കിള്‍ ട്യൂബുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പല്ലെ ശ്രുചന വേദിയുടെ സഹായത്തോടെ നിർമിച്ചവയാണ്.