ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു - poonch
യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത്
ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ഷാപ്പൂർ, കിർണി, ഖസ്ബ എന്നീ മേഖലകളിലെ നിയന്ത്രണ രേഖയിലാണ് പാക് ആക്രമണം ഉണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാൻ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്ന് അധികൃതർ അറിയിച്ചു.