പൂഞ്ച്:അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. പൂഞ്ച് സെക്‌ടറില്‍ ഗ്രാമങ്ങള്‍ക്ക് നേരെയാണ് പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നും ഷെല്ലാക്രമണം ഉണ്ടായത്. ആക്രമണം രൂക്ഷമായതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
അതിര്‍ത്തി പ്രദേശമായ കൃഷ്‌ണ ഗാട്ടി സെക്‌ടറിലാണ് ശനിയാഴ്‌ച രാവിലെ ഏഴേ മുക്കാലോടെ ഷെല്ലാക്രമണം തുടങ്ങിയത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ - india pakisthan
മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുന്നതായും, ഇന്ത്യ തിരിടച്ചടിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ
മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുന്നതായും, ഇന്ത്യ തിരിടച്ചടിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം ഒന്നാം തിയതി ഷാപ്പൂര്‍-കെര്‍നി മേഖലയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈ മുതലുണ്ടായ പാക് വെടിവെപ്പില്‍ പൂഞ്ച്, രജൗരി ജില്ലകളിലായി ഇതുവരെ ആറ് സൈനികരും, രണ്ട് നാട്ടുകാരും ഉള്‍പ്പടെ എട്ട് പേര് മരണമടഞ്ഞു.