അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോൺ ഇന്ത്യൻ സേന വെടിവച്ചിട്ടു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തെത്തിയ ഡ്രോണാണ് സേന വെടിവച്ചിട്ടത്. ഇന്ന് രാവിലെയാണ് അതിർത്തി കടന്ന് ഡ്രോൺ ഇന്ത്യൻ ഭാഗത്തെത്തിയത്. ഉടന്‍തന്നെ അതിര്‍ത്തി രക്ഷാസേന ഡ്രോൺവെടിവച്ചിട്ടു
അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാൻ ഡ്രോൺ വിമാനം സൈന്യം വെടിവച്ചിട്ടു - india
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തെത്തിയ ഡ്രോണാണ് സേന വെടിവച്ചിട്ടത്. ഇന്ന് രാവിലെയാണ് അതിർത്തി കടന്ന് ഡ്രോൺ ഇന്ത്യൻ ഭാഗത്ത് എത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് സമീപപ്രദേശമായ ബിക്കാനീറില്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക് വിമാനത്തെ ഇന്ത്യയുടെ സുഖോയ് പോര്‍വിമാനം വെടിവച്ചിട്ടിരുന്നു. വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ ഉപയോഗിച്ചതാണ് ഇതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇന്ത്യൻ സേന വെടിവച്ചിടുന്ന മൂന്നാമത്തെ ഡ്രോണാണ് ഇത്.
കശ്മീരിലെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. അതേസമയം മധ്യ–കശ്മീരിലെ ബുദ്ഗാമിലെ വീട്ടില്‍നിന്ന് കണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയ കരസേനാ ജവാന്‍ മുഹമ്മദ് യാസിന്‍ സുരക്ഷിതനാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇയാളെ ഭീകരര്‍ തട്ടികൊണ്ടുപോയെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും മന്ത്രാലയം അറിയിച്ചു. 2017ല്‍ സമാനസാഹചര്യത്തില്‍ അവധിക്ക് നാട്ടിലെത്തിയ സൈനികനെ ലഷ്കര്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.