കേരളം

kerala

ETV Bharat / bharat

മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽപ്പെട്ട തീവ്രവാദികളുടെ പേരുകൾ സുരക്ഷാ ഏജൻസി പുറത്തിറക്കിയെന്ന് പ്രചാരണം - ഇന്ത്യൻ സുരക്ഷാ ഏജൻസി

ഇന്ത്യൻ സുരക്ഷാ ഏജൻസി ഈ പട്ടിക തങ്ങളുടേതല്ലെന്ന് അവകാശപ്പെടുന്നു. പാകിസ്ഥാനിലെ 'ഡേർട്ടി ട്രിക്സ് ഡിപ്പാർട്ട്‌മെന്‍റ്' ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.

Pakistan dirty trick mission mysterious list militant list most wanted militants Kashmir Jammu and Kashmir ISI തെലങ്കാന മോസ്റ്റ് വാണ്ടഡ് തീവ്രവാദികൾ ഇന്ത്യൻ സുരക്ഷാ ഏജൻസി 'ഡേർട്ടി ട്രിക്സ് ഡിപ്പാർട്ട്‌മെന്‍റ്
മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽപ്പെട്ട തീവ്രവാദികളുടെ പേരുകൾ സുരക്ഷാ ഏജൻസി പുറത്തിറക്കി എന്ന പേരിൽ പ്രചാരത്തിൽ

By

Published : May 15, 2020, 6:58 PM IST

തെലങ്കാന: കശ്മീരിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽപ്പെട്ട 10 തീവ്രവാദികളുടെ പേരുകൾ വ്യക്തമാക്കുന്ന ലിസ്റ്റ് സുരക്ഷാ ഏജൻസി പുറത്തിറക്കി എന്ന പേരിൽ പ്രചാരത്തിൽ. എന്നാൽ അതിന്‍റെ ഉത്ഭവസ്ഥാനം എവിടെയെന്ന് കണ്ടത്താൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സുരക്ഷാ ഏജൻസി ഈ പട്ടിക തങ്ങളുടേതല്ലെന്ന് അവകാശപ്പെടുന്നു. പാകിസ്ഥാനിലെ ഡേർട്ടി ട്രിക്സ് ഡിപ്പാർട്ട്‌മെന്‍റാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. കശ്മീർ താഴ്‌വരയിൽ പ്രധാനമായും മൂന്ന് വിഭാഗം സുരക്ഷാ ഏജൻസികളാണ് ഉള്ളത്. കരസേന, അർദ്ധസൈനിക സിആർ‌പി‌എഫ്, ജമ്മു കശ്മീർ പൊലീസ്. എന്നാൽ ഔദ്യോഗികമായി ഇങ്ങനൊരു പട്ടിക നൽകിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി. പട്ടികയിലെ അഞ്ച് പേരുകൾ ഹിസ്ബുൾ മുജാഹിദിന്‍ തീവ്രവാദികളുടേതും മൂന്ന് എണ്ണം ജെയ്ഷെ മുഹമ്മദ് തീവ്രവാദികളുടേതും രണ്ട് ലഷ്കർ-ഇ-ത്വയിബയിൽ പെട്ടവരുടെ പേരുകളുമാണ്. ഏറ്റുമുട്ടലുകളിൽ ഇപ്പോഴും പ്രവർത്തിക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത തീവ്രവാദികളെ പേരിടരുത് എന്ന ഏറ്റവും പുതിയ ഇന്ത്യൻ സർക്കാർ നയം അട്ടിമറിക്കുക എന്നതാണ് ഈ പട്ടികയുടെ പിന്നിലെ ഉദേശ്യം. തീവ്രവാദിയെ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം ഇത് പ്രവർത്തിക്കുന്നത്. കശ്മീരിലെ അവന്തിപോര ജില്ലയിലെ ബീഗ്‌പോര ഗ്രാമത്തിൽ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദിയായ റിയാസ് നായിക്കുവിനെ സുരക്ഷാ സേന വെടിവച്ചുകൊന്ന ദിവസം മെയ് ആറ് മുതൽ പേരുകൾ എടുക്കരുത് എന്ന പുതിയ നയം ആരംഭിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരുകൾ സൈന്യം സ്ഥിരീകരിക്കില്ലെന്ന് സൈനിക വക്താവ് കേണൽ അമാൻ ആനന്ദ് പറഞ്ഞു. ആദ്യകാലങ്ങളിൽ സുരക്ഷാ സേന 21 മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ രണ്ട് ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. ഒന്ന് 2018 ഏപ്രിൽ മൂന്നിനും മറ്റൊന്ന് 2018 ജൂൺ 22 നും.

ABOUT THE AUTHOR

...view details