ശ്രീനഗർ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയില്‍ പാകിസ്ഥാൻ ഡ്രോൺ വെടിവച്ചിട്ട് അതിർത്തി രക്ഷാസേന. കത്വ ജില്ലയില്‍ റാത്വ ഗ്രാമത്തിലെ ഹിരാനഗറിലാണ് ഡ്രോൺ കണ്ടെത്തിയത്. ബിഎസ്എഫ് 19 ബറ്റാലിയന്‍റെ പട്രോളിങ് സംഘമാണ് ഡ്രോൺ കണ്ടെത്തി വെടിവെച്ചിട്ടത്. ഡ്രോണില്‍ നിന്നും ആയുധങ്ങളും കണ്ടെത്തി. പാക് അധീന കശ്‌മീരില്‍ നിരന്തരമായുള്ള പാകിസ്ഥാൻ പ്രകോപനങ്ങൾക്ക് പിന്നാലെയാണ് ഡ്രോൺ കണ്ടെത്തുന്നത്.
അതിർത്തിയില്‍ പാക് ഡ്രോൺ വെടിവെച്ചിട്ട് ഇന്ത്യന്‍ സുരക്ഷാ സേന - sri nagar news
കത്വ ജില്ലയിലെ റാത്വ ഗ്രാമത്തിലെ ഹിരാനഗറിലാണ് ഡ്രോൺ കണ്ടെത്തിയത്
ജമ്മു കാശ്മീർ അന്താരാഷ്ട്ര അതിർത്തിയില്‍ പാക് ഡ്രോൺ വെടിവെച്ചിട്ട് സൈന്യം
കഴിഞ്ഞ ദിവസം രാവിലെ നൗഷേര സെക്ടറിലെ രജൗരിയിലും വൈകിട്ട് കുപ്‌വാരയിലെ താങ്ദാർ സെക്റിലും പാകിസ്ഥാൻ വെടി നിർത്തല്‍ കരാർ ലംഘിച്ചു. കിഴക്കൻ ലഡാക്കില്‍ ഇന്ത്യ- ചൈന തർക്കം രൂക്ഷമാകുന്നതിനിടെയാണ് അതിർത്തിയില്‍ പാകിസ്ഥാൻ നിരന്തരം വെടി നിർത്തല്‍ കരാർ ലംഘിക്കുന്നത്.
Last Updated : Jun 20, 2020, 10:04 AM IST