കേരളം

kerala

ETV Bharat / bharat

2019ലെ ഇന്ത്യ - പാകിസ്ഥാന്‍ ബന്ധം; അവലോകനം - brink of war in 2019

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നടത്തിയ അവലോകന റിപ്പേര്‍ട്ട്

എ.എന്‍.ഐ നടത്തിയ അവലോകന റിപ്പേര്‍ട്ട്.  2019- ഇന്ത്യ പാകിസ്ഥാന്‍ ബന്ധം  Pakistan and India 2019  brink of war in 2019  pulwama terror attack
2019- ഇന്ത്യ പാകിസ്ഥാന്‍ ബന്ധം

By

Published : Dec 25, 2019, 10:18 PM IST

ന്യൂഡല്‍ഹി:അയല്‍ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ആടിയുലഞ്ഞ വര്‍ഷമായിരുന്നു 2019. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നടത്തിയ അവലോകനം.
പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധത്തിന്‍റെ വക്കിലെത്തിയ സംഭവമായിരുന്നു പുല്‍വാമ ഭീകരാക്രമണം. ഇന്ത്യയുടെ നിരവധി സി.ആര്‍.പി.എഫ് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പട്ടത്. ഇതോടെ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തി. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നിരവധി തീവ്രവാദ ക്യാമ്പുകളാണ് ഇന്ത്യ തകര്‍ത്തത്. ഇതോടെ ആഗോള തലത്തില്‍ തന്നെ വിഷയം ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. എന്നാല്‍ വര്‍ഷാവസാനത്തോടെ സിഖ് തീര്‍ഥാടകര്‍ക്ക് വിസ നിര്‍ബന്ധമില്ലാതെ പാകിസ്ഥാനിലേക്ക് വഴി തുറന്ന ചരിത്ര പരമായ കര്‍ത്താപ്പൂര്‍ ഇടനാഴി തുറക്കലും നടന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തെയും പ്രതിഫലിപ്പിച്ചു.
2018 ഓഗസ്റ്റിലാണ് ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയായി പാകിസ്ഥാനില്‍ ചുമതലയേല്‍ക്കുന്നത്. ക്രിക്കറ്റ താരം കൂടിയായ അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കണ്ടത്. ഇന്ത്യന്‍ പ്രധാമന്ത്രിയുമായി നല്ല ബന്ധം സുക്ഷിച്ച ഇമ്രാന്‍ഖാനുമായുള്ള ബന്ധം പില്‍കാലത്ത് വഷളായി. ഇത് നിലനില്‍കുന്ന ശത്രുത വര്‍ദ്ധിക്കാനും കാരണമായി. ഫെബ്രുവരി 14 നാണ് ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടന നടത്തിയ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ഇത് പാകിസ്ഥാന്‍റെ അറിവോടെയും സഹായത്തോടെയുമാണെന്ന തെളിവുമായി ഇന്ത്യ മുന്നോട്ടുവന്നു. ഫെബ്രുവരി 26ന് ഇന്ത്യയുടെ ഫൈറ്റര്‍ ജറ്റുകള്‍ ബാലക്കോട്ടില്‍ പ്രത്യാക്രമണം നടത്തി. 1971ന് ശേഷം ആദ്യമായാണ് ഇന്ത്യ പാക് വ്യോമാതിര്‍ത്തി ലംഘിച്ചത്. ഫെബ്രുവരി 27ന് ഇന്ത്യയിലേക്ക് പാക് സേനയുടെ വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യ തുരത്തി. ഇതിനിടെ ഇന്ത്യയുടെ പ്രതിരോധ വിമാനം തകര്‍ന്ന പാക് അധീനകശ്മീരില്‍ വീണു. വിമാനം പറത്തിയ അഭിനന്ദന്‍ വര്‍ധമാന്‍ പാക് പിടിയിലായി. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങള്‍ കടുത്ത നടപടികളേക്ക് നീങ്ങും മുന്‍പ് പാകിസ്ഥാന്‍ വൈമാനികനെ വിട്ടു നല്‍കുമെന്ന് അറിയിച്ചു. ഇതോടെ നിലനിന്ന ആശങ്കകള്‍ അവസാനിച്ചു.

അതേസമയം ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനമുണ്ടാകുമെന്ന് ഒരു അഭിമുഖത്തില്‍ ഇമ്രാന്‍ഖാന്‍ പറഞ്ഞു. ഖാന്‍ പറഞ്ഞത് സംഭവിച്ചു. മോദി വീണ്ടും അധികാരത്തില്‍ വന്നു. ഇതോടെ കര്‍ത്താപ്പൂര്‍ ഇടനാഴി തുറന്ന് കൊടുത്ത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തല്‍ മഞ്ഞുരുകുന്നതിന് ഇടയിലാണ് കശ്മീര്‍ വിഷയം ഉയര്‍ന്നു വരുന്നത്. ഓഗസ്റ്റില്‍ രാജ്യം കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ പ്രകോപിപ്പിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെ വിളിച്ചു വരുത്തുന്നതടക്കമുള്ള നയനതന്ത്ര നീക്കങ്ങളിലേക്ക് ഇരു രാജ്യങ്ങളും നീങ്ങി. ഇന്ത്യയുമായള്ള വ്യോമ, റെയില്‍, റോഡ് അടക്കമുള്ള എല്ലാ ബന്ധങ്ങളും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. അതേ സമയം സിക്കിസം സ്ഥാപനകാനായ ഗുരുനനാക്ക് ജയന്തിയില്‍ ഇരു രാജ്യങ്ങളും കര്‍ത്താപ്പൂര്‍ ഇടനാഴി തുറന്നു കൊടുത്തു. ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് കര്‍ത്താപ്പൂര്‍ ഇടനാഴി.

പാകിസ്ഥാനിലും ഏറെ സംഭവ വികാസങ്ങള്‍ നടന്ന വര്‍ഷമാണ് കടന്ന് പോയത്. ഇരു രാജ്യങ്ങളും തമ്മില്‍ പല വിഷയങ്ങളിലും അന്താരാഷ്ട്ര കോടതിയില്‍ ഏറ്റുമുട്ടുന്നതും ഈ വര്‍ഷമാണ് കണ്ടത്. കുല്‍ഭുഷണ്‍ യാദവ് വിഷയത്തിലടക്കം അന്തര്‍ദേശിയ കോടതിയില്‍ രാജ്യങ്ങള്‍ ഏറ്റുമുട്ടി. അതേസമയം പാക് പ്രധാനമന്ത്രിയെ ഗോര്‍ബച്ചേവിനോട് ഉപമിച്ച് പ്രതിരോധവുമായി പാകിസ്ഥാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ആസിഫ് അലി സര്‍ദ്ദാരിയുംകുടുംബുവും നയിച്ച് പ്രതിഷേധത്തില്‍ നിരവധിയാളുകള്‍ പങ്കെുടുത്തു. മാത്രമല്ല മുന്‍ പാക് സേന മേധാവി ജനറല്‍ പറവേസ് മുഷാറഫിനെ തൂക്കി കൊല്ലാന്‍ പാക് സേന തയ്യാറായതും ഈ വര്‍ഷമാണ്. എന്നാല്‍ ശിക്ഷാവിധി രാജ്യത്തെ ശക്തരായ സൈന്യത്തെ പ്രകോപിപ്പിച്ചു. ഇത് 72 വർഷത്തെ ചരിത്രത്തിന്‍റെ പകുതിയോളം രാജ്യം ഭരിച്ചു മുൻ സൈനിക മേധാവിക്ക് ഒരിക്കലും രാജ്യദ്രോഹിയാകാൻ കഴിയില്ലെന്ന് സൈന്യം പറഞ്ഞു.
ഒക്ടോബറില്‍ പാകിസ്ഥാനിലുണ്ടായ ട്രെയിന്‍ ദുരന്തരത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. പാക് അധീന കാശ്മീരില്‍ 5.6 രേഖപ്പെട്ടുത്തിയ ഭൂചലത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 850ല്‍ ഏറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യം അടുത്ത പുതുവര്‍ഷത്തിലേക്ക് കടക്കുമ്പേള്‍ അയല്‍രാജ്യങ്ങള്‍ തമ്മിലെ ബന്ധങ്ങള്‍ നന്നായി പുരോഗമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details