അതിർത്തിയില്‍ പാക് വെടിവെയ്പ്പ്; രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു - കുപ്‌വാര
ജമ്മു കശ്‌മീരിലെ തൻഹാർ മേഖലയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്ന് രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു
പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു; സൈനികരുൾപ്പെടെ മൂന്ന് പേർ മരിച്ചു
ശ്രീനഗർ: പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. തുടർച്ചയായ വെടിനിർത്തല്‍ കരാർ ലംഘനത്തില്‍ പ്രദേശവാസി കൊല്ലപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചു. പാക് ആക്രമണത്തില്‍ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെടിവെയ്‌പ്പിൽ രണ്ട് വീടുകൾക്ക് തകരാറുണ്ടായി.