പൂഞ്ചില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ - Pak violates ceasefire
പൂഞ്ചിലെ ബാലാക്കോട്ട്, മെൻധാര്‍ സെക്ടറുകളില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്
ശ്രീനഗര്‍:ജമ്മു കശ്മീരിലെ നിയന്ത്രണ മേഖലയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ ബാലാക്കോട്ട്, മെൻധാര്‍ സെക്ടറുകളില്‍ പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെപ്പില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച വെടിവെപ്പ് നാല്‍പത്തിയഞ്ച് മിനിറ്റോളം നീണ്ട് നിന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ബാലകോട്ട് മേഖലയിൽ നടന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്.