ജമ്മു: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കഴിഞ്ഞ ദിവസം രാത്രി 10.30 മുതൽ 4.15 വരെ വെടിവയ്പ്പ് തുടർന്നതായി കരസേന അറിയിച്ചു. ഇന്ത്യൻ ഭാഗത്ത് അപകടമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.അതിർത്തിയിലെ പ്രദേശവാസികളുടെ ജീവിതത്തെ ഇത്തരം അക്രമങ്ങൾ സാരമായി ബാധിച്ചതായി കരസേന ഉദ്യോഗസ്ഥർ അറിയിച്ചു.
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
രാത്രി 10.30 മുതൽ 4.15 വരെ വെടിവയ്പ്പ് തുടർന്നതായി കരസേന അറിയിച്ചു. ഇന്ത്യൻ ഭാഗത്ത് അപകടമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ജൂലൈ 5 ന്, പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ സമാന ആക്രമണം ഉണ്ടായിരുന്നു. നിയന്ത്രണ രേഖയിലെ ഉഭയകക്ഷി കരാർ ലംഘനം പാകിസ്‌താൻ തുടർച്ചയായി ലംഖിക്കുന്നതായി കരസേന റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലും ഈ വർഷം ഇതുവരെ 2,400 ലധികം വെടിനിർത്തൽ നിയമലംഘനങ്ങളാണ് നടന്നിട്ടുള്ളത്.