ന്യൂഡൽഹി: ഇമ്രാൻ ഖാന്‍ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. കഴിഞ്ഞ വർഷത്തെ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള രേഖകൾ വളരെയധികം ആശങ്കാജനകമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. 2019ലെ മനുഷ്യാവകാശ കമ്മീഷന്‍റെ വാർഷിക റിപ്പോർട്ട് പ്രകാരം മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുള്ള വിലക്ക്, ഡിജിറ്റൽ നിരീക്ഷണം, സോഷ്യൽ മീഡിയയുടെ നിയന്ത്രണം, എന്നിവയാണ് പ്രധാനമായും പാക്കിസ്ഥാനിൽ നിലനിന്നിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ നിയന്ത്രണങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്നു. ഖൈബറിലെയും പഖ്തുൻഖ്വയിലെയും മാധ്യമപ്രവർത്തകർക്ക് സെൻസിറ്റീവ് വിഷയങ്ങളിൽ പരസ്യമായി സംസാരിക്കാനോ എഴുതാനോ ഉള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്‍ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ - മാധ്യമപ്രവർത്തകർക്ക് വിലക്ക്
മാധ്യമങ്ങൾക്കിടയിൽ ഒരു റെഗുലേറ്ററി അതോറിറ്റിയും പ്രത്യേക ട്രൈബ്യൂണലുകളും സ്ഥാപിക്കാനുള്ള സർക്കാരിന്‍റെ നിർദേശം മാധ്യമങ്ങളെ കൂടുതൽ ചൂഷണം ചെയുന്നതിനുള്ള മാർഗമായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു
പാക്കിസ്ഥാനിലെ മനുഷ്യാവകാശ അവസ്ഥയെക്കുറിച്ചുള്ള എച്ച്ആർസിപിയുടെ റിപ്പോർട്ടിൽ പാക്കിസ്ഥാൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രവിശ്യാ സ്വയംഭരണത്തിന്‍റേയും ഫെഡറലിസത്തിന്‍റേയും യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഐഎഎൻഎസ് പറയുന്നു. പല മാധ്യമ പ്രവർത്തകരും സെൻസർഷിപ്പ് തേടാനോ അവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കാനോ നിർബന്ധിതരായി. ആയിരക്കണക്കിന് മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്‌ടപ്പെടുകയും നിരവധി പത്രങ്ങളും മാസികകളും അടച്ചുപൂട്ടുകയും, സർക്കാർ പരസ്യങ്ങൾ പിൻവലിക്കുകയും ചെയ്തു. കറാച്ചിയിലെയും ഇസ്ലാമാബാദിലെയും പത്രത്തിന്‍റെ ഓഫീസുകൾ ജനക്കൂട്ടം ഉപരോധിക്കുകയും രഹസ്യാന്വേഷണ ഏജൻസിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒക്ടോബറിൽ അസ്മ ജഹാംഗീർ സമ്മേളനത്തിൽ പങ്കെടുക്കാൻ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്ന സ്റ്റീവ് ബട്‌ലറിന് പാകിസ്ഥാനിലേക്ക് പ്രവേശനം നിഷേധിച്ചു. മാധ്യമങ്ങൾക്കിടയിൽ ഒരു റെഗുലേറ്ററി അതോറിറ്റിയും പ്രത്യേക ട്രൈബ്യൂണലുകളും സ്ഥാപിക്കാനുള്ള സർക്കാരിന്‍റെ നിർദേശം മാധ്യമങ്ങളെ കൂടുതൽ ചൂഷണം ചെയുന്നതിനുള്ള മാർഗമായിരുന്നു. പാക്കിസ്ഥാന്‍റെ ഇൻറർനെറ്റ് സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെട്ടു. വിവരാവകാശ നിയമങ്ങളെ സർക്കാർ ഉപയോഗപ്പെടുത്തിയില്ലെന്നും കമ്മീഷൻ പറഞ്ഞു.