കേരളം

kerala

ETV Bharat / bharat

പാകിസ്ഥാന്‍ ഇപ്പോഴും മൃതദേഹങ്ങള്‍ എണ്ണുന്ന തിരക്കിലെന്ന് നരേന്ദ്രമോദി - നരേന്ദ്രമോദി

നിരന്തരമായി സൈനികരെയും ശാസ്​ത്രജ്ഞരെയും അവ​ഹേളിക്കുകയാണ്​ പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നതെന്ന് നരേന്ദ്രമോദി ആരോപിച്ചു.

ഫയൽ ചിത്രം

By

Published : Mar 29, 2019, 8:12 PM IST

ബാലകോട്ട്​ വ്യോമാക്രമണത്തിന്​ ശേഷം പാകിസ്​താൻ ഇപ്പോഴും മൃതദേഹങ്ങൾ എണ്ണുന്ന തിരക്കിലാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ, രാജ്യത്തെ പ്രതിപക്ഷം ഇതിന്​ തെളിവ്​ ചോദിക്കുകയാണ്​. നിരന്തരമായി സൈനികരെയും ശാസ്​ത്രജ്ഞരെയും അവ​ഹേളിക്കുകയാണ്​ പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്​. ഇനിയും ഇതിന്​ പ്രതിപക്ഷത്തെ അനുവദിക്ക​ണോയെന്നും മോദി ചോദിച്ചു.

ഫയൽ ചിത്രം

കഴിഞ്ഞ ദിവസം രാജ്യം ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വൻ പുരോഗതിക്ക്​ സാക്ഷ്യം വഹിച്ചു. സൈന്യത്തേയും ശാസ്​ത്രജ്ഞരെയും അവഹേളിക്കുന്നവർക്ക്​ നല്ല മറുപടി നൽകാനുള്ള സാഹചര്യമാണിതെന്നും മോദി പറഞ്ഞു.

ABOUT THE AUTHOR

...view details