നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം - ജമ്മു കശ്മീർ വാർത്ത
സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിലാണ് പ്രകോപനമില്ലാതെ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്
നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം
ജമ്മു കശ്മീർ: അതിർത്തിയില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തല്‍ കരാർ ലംഘനം. നിയന്ത്രണരേഖയിലെ പൂഞ്ച്, രജൗരി ജില്ലകളില്‍ ഷെല്ലാക്രമണം നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഉച്ചയ്ക്ക് 1.15 ഓടെ ആയിരുന്നു പാകിസ്ഥാൻ വെടിനിർത്തല്‍ കരാര്‍ ലംഘനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയും നിയന്ത്രണ രേഖയിലെ പൂഞ്ച്- രജൗരി സെക്ടറില്‍ പാകിസ്ഥാൻ വെടിനിർത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.