ശ്രീനഗർ: പൂഞ്ചിലെ മെൻഡാർ സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ചെറിയ ആയുധങ്ങളും മോർട്ടറുകളും ഉപയോഗിച്ച് തിങ്കളാഴ്ചയാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുമെന്ന് കരസേന അധികൃതർ അറിയിച്ചു. മാൻകോട്ട് മേഖലയിലെ നിയന്ത്രണ രേഖയിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘച്ചിരുന്നു.
മെൻഡാർ സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
2020ൽ 2,700 ലധികം വെടിനിർത്തൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 21 സാധാരണക്കാർ കൊല്ലപ്പെടുകയും 94 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മെൻഡാർ സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണരേഖയിലും രജൗരി, പൂഞ്ച് എന്നിവിടങ്ങളിലും പാക്കിസ്ഥാൻ വെടിനിർത്തൽ നിയമം ലംഘിച്ചിരുന്നു. ജൂലൈ 25 ന് പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ തുടർച്ചയായി നാലാം ദിവസവും പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചിരുന്നു. 2020ൽ 2,700 ലധികം വെടിനിർത്തൽ നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 21 സാധാരണക്കാർ കൊല്ലപ്പെടുകയും 94 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.