കേരളം

kerala

ETV Bharat / bharat

പാക്കിസ്ഥാനിൽ 798 പേർക്ക് കൂടി കൊവിഡ്

പാക്കിസ്ഥാനിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 3,09,015 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ ഏഴ് പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 6,444 ആയി

Islamabad  coronavirus cases  identified  patients died  പാക്കിസ്ഥാൻ  കൊവിഡ്  ഗുരുതരം  സാമ്പിൾ പരിശോധന
പാക്കിസ്ഥാനിൽ 798 പേർക്ക് കൂടി കൊവിഡ്

By

Published : Sep 25, 2020, 12:47 PM IST

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ പുതുതായി 798 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാക്കിസ്ഥാനിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 3,09,015 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ ഏഴ് പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 6,444 ആയി. 544 രോഗികളുടെ നില ഗുരുതരമാണെന്ന് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ 2,94,740 പേർ രോഗമുക്തി നേടി. രാജ്യത്ത് നിലവിൽ 7,831 പേർ ചികിത്സയിലാണ്. സിന്ധ്-1,35,246, പഞ്ചാബ്-98,864, പഖ്‌തുൻഖ്വ-37,525, ഇസ്‌ലാമാബാദ് -16,324, ബലൂചിസ്ഥാൻ-14,838, ബാൾട്ടിസ്ഥാൻ-3,608, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ- 2,610 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37,504 സാമ്പിൾ പരിശോധനകൾ നടത്തി. ആകെ 33,44,019 സാമ്പിൾ പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details