ഭീകരതക്കെതിരെ പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം: രാജ്‌നാഥ് സിംഗ് - രാജ്‌നാഥ് സിംഗ്
ചര്‍ച്ചയിലൂടെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. എന്നാല്‍ ഇന്ത്യയെ ഭീകര പ്രവര്‍ത്തികള്‍ നടത്തി തകര്‍ക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി:ഭീകരത നയമായി സ്വീകരിച്ച രാഷ്ട്രമാണ് പാകിസ്ഥാനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 12മത് സൗത്ത് ഏഷ്യ കോണ്‍ഫറൻസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയിലൂടെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. എന്നാല്‍ ഇന്ത്യയെ ഭീകര പ്രവര്‍ത്തികള്‍ നടത്തി തകര്‍ക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. തീവ്രവാദികളുടെ പ്രത്യേയശാസ്ത്ര അടിത്തറയും സാമ്പത്തിക അടത്തറയും തകര്‍ക്കണം. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍ രാഷ്ട്രങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.