ന്യൂഡല്‍ഹി: ഭഗത് സിങിന് ഭാരത രത്ന നല്‍കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ അഭിഭാഷകന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ഭഗത് സിങിന്‍റെ 112-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പാകിസ്ഥാന്‍ അഭിഭാഷകനും ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റുമായ ഇംതിയാസ് റാഷിദ് ഖുറേഷി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 1928ല്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭഗത് സിങിന്‍റെ നിരപരാധിത്വം തെളിയിക്കാനായി ഖുറേഷി ലാഹോര്‍ ഹൈക്കോടതിയില്‍ നിയമ പോരാട്ടത്തിലാണ്. ലാഹോര്‍ ഗൂഢാലോചനയില്‍ പങ്കാളിയായ ഭഗത് സിങിനെ 1931ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷക്ക് വിധേയനാക്കി. രക്ഷസാക്ഷിത്വം വരിക്കുമ്പോള്‍ അദ്ദേഹത്തിന് 23 വയസ് മാത്രമായിരുന്നു പ്രായം.
ഭഗത് സിങിന് ഭാരത രത്ന നല്‍കണമെന്ന് പാകിസ്ഥാന്‍ അഭിഭാഷകന്‍
ഭഗത് സിങിന്‍റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പാകിസ്ഥാന്‍ അഭിഭാഷകനും ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റുമായ ഇംതിയാസ് റാഷിദ് ഖുറേഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയത്.
ഭാരത് രത്ന പുരസ്കാരം ഭഗത് സിങിന് നല്‍കണമെന്ന് പാക്കിസ്ഥാന്‍ അഭിഭാഷകന്‍
ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുള്‍പ്പെടെയുള്ളവര്‍ ഭഗത് സിങിന് ആദരമര്‍പ്പിച്ചു.